Connect with us

Palakkad

അല്ലാഹുവിന്റെ കല്‍പ്പനകള്‍ ശിരസാവഹിക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണം: കാന്തപുരം

Published

|

Last Updated

മണ്ണാര്‍ക്കാട്: മനുഷ്യന്‍മനുഷ്യനായി ജീവിക്കണമെങ്കില്‍ അറിവ് വേണമെന്ന് അഖിലേന്ത്യാജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ പറഞ്ഞു. കോട്ടോപ്പാടത്ത് പുതുതായി നിര്‍മിച്ച നുസ്‌റത്തുല്‍ ഇസ് ലാം സുന്നിമദ്‌റസയുടെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം,

ദൈവം നമുക്ക് ബുദ്ധിയും ചിന്തിക്കാനുള്ള കഴിവും പഠിക്കാനും പഠിപ്പിക്കാനുമുള്ള കഴിവും തന്നു. അവ കൊണ്ട് അല്ലാഹുവിന്റെ കല്‍പ്പനകള്‍ ശിരസാ വഹിക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണം. അക്രമവും പരഭൂഷണവും നാടിന്റെ സമാധനാന്തരീക്ഷം തകര്‍ക്കും.
സുന്നത്ത് ജമാഅത്തിന്റെ സ്ഥാപനങ്ങള്‍ വറളര്‍ന്നുമ്പോള്‍ ചിലര്‍ക്ക് ശത്രുതയുണ്ടാകുന്നത് സ്വാഭാവികമാണ്. അത് കണക്കിലെടുക്കാതെ നമ്മള്‍ നമ്മുടെ കര്‍മപദ്ധതികളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ് മാന്‍ സഖാഫി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, കബീര്‍ വെണ്ണക്കര. പി പി മുഹമ്മദ്കുട്ടി മാസ്റ്റര്‍, അബ്ദുറശീദ് സഖാഫി ഏലക്കുളം, കെ ഉണ്ണീന്‍കുട്ടി സഖാഫി, ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്, എം എ നാസര്‍ സഖാഫി,ഇസ്മാഈല്‍ ഫൈസി, മുഹമ്മദ് കുട്ടി സഖാഫി പാലോട്, സൈനുദ്ദീന്‍ കാമില്‍ സഖാഫിപ്രസംഗിച്ചു,
മഹല്ല് പ്രസിഡന്റ് സൈനുദ്ദീന്‍ ഹാജി സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ മുത്തുകോട്ടോപ്പാടം നന്ദിയും പറഞ്ഞു.
യു എ ഇ പ്രതിനിധി അബ്ദുള്ള അബ്ദുഹമീദ് മുഖ്യാതിഥിയായിരുന്നു. സയ്യിദ് പി കെ കുഞ്ഞിക്കോയതങ്ങള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന മഖാം സിയാറത്തിന് സൈനുദ്ദീന്‍ കാമില്‍ സഖാഫി നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest