നൂറുല്‍ ഉലമ എം എ ഉസ്താദ് അനുസ്മരണവും എസ് ജെ എം ജില്ലാ സമ്മേളനവും 25ന്‌

Posted on: February 23, 2015 11:29 am | Last updated: February 23, 2015 at 11:29 am

കല്‍പ്പറ്റ: മദ്‌റസാ പ്രസ്ഥാനത്തിന്റെ ശില്‍പിയും സംഘടിത ശക്തിയുടെ മുന്നണി പോരാളിയുമായിരുന്ന സമസത പ്രസിഡന്റായിരുന്ന നൂറുല്‍ഉലമ എം എ ഉസ്താദ്(ന.മ) അനുസ്മരണ സദസ്സും സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സമ്മേളനവും ഈ മാസം 25ന് കണിയാമ്പറ്റയില്‍ നടത്തും.
ചടങ്ങില്‍ വെച്ച് ഖത്തം ദുആ ചെയ്യും. ‘പഠനം സംസ്‌കരണം, സേവനം എന്ന ശീര്‍ഷകത്തില്‍ സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തിവരുന്ന 25 ഇ കര്‍മ്മ പദ്ധതികളുടെ സമാപന ചടങ്ങായ മുഅല്ലിം നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനം. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ മൂന്ന് സെഷനുകളിലായാണ് സമ്മേളനം.
അനുസ്മരണ ചടങ്ങിലും സമ്മേളനത്തിലും സുന്നീ സംഘ കുടുംബത്തിലെ നേതാക്കളായ പി ഹസന്‍ ഉസ്താദ്, കൈപാണി അബൂബക്കര്‍ ഫൈസി, ഹംസ അഹ്‌സനി ഓടപ്പള്ളം, കെ ഒ അഹമ്മദ്കുട്ടി ബാഖവി, ഉമര്‍ സഖാഫി കല്ലിയോട്, മുഹമ്മദലി ഫൈസി, കെ എസ് മുഹമ്മദ് സഖാഫി, ചെറുവേരി മുഹമ്മദ് സഖാഫി, കെ സി സൈദ് ബാഖവി, ശമീര്‍ ബാഖവി, റസാഖ് കാക്കവയല്‍ സംബന്ധിക്കും. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മദനി വിഷയാവതരണം നടത്തി. അലവി സഅദി, സലാം മുസ്‌ലിയാര്‍, ജഅ്ഫര്‍ സഅദി, ഹാരിസ് ഇര്‍ഫാനി,അബ്ദുല്‍ ഗഫൂര്‍ നിസാമി, സിദ്ദീഖ് സഖാഫി എന്നിവര്‍ സംസാരിച്ചു.