Connect with us

Malappuram

ജനനിബിഢമായി താജുല്‍ ഉലമ നഗര്‍

Published

|

Last Updated

താജുല്‍ ഉലമ നഗര്‍: ഒരു വലിയ സമ്മേളനത്തിന്റെ പ്രതീതിയായിരുന്നു ഇന്നലെ താജുല്‍ ഉലമ നഗറില്‍. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം തുടങ്ങാന്‍ ഇനി നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ കൂടി കാത്തിരിക്കണം. പക്ഷേ നഗരി ഇന്നലെ തൊട്ടേ ജനനിബിഢമായി.
ഒറ്റയായും കൂട്ടമായും പ്രകടനമായും മുദ്രാവാക്യം വിളിച്ചുമൊക്കെ പ്രവര്‍ത്തകര്‍ എത്തികൊണ്ടേയിരുന്നു. ആരെയും ആരെയും ക്ഷണിച്ചില്ല… എല്ലാവരും ആതിഥേയരായിരുന്നു. ഉച്ചതൊട്ട് അവരുടെ ഒഴുക്ക് തന്നെയായിരുന്നു. പ്രകടനങ്ങള്‍ ചെറുതും വലുതുമായി പലതുമെത്തി നഗരിയില്‍. വൈകുന്നേരത്തോടെ എല്ലാവരും താജുല്‍ ഉലമ നഗരിയിലെത്തിയതോടെ വിലയൊരു സമ്മേളനത്തിന്റെ പ്രതീതി. സമ്മേളനം തുടങ്ങുന്നതിന് മുമ്പുള്ള ഈ ആള്‍ക്കൂട്ടം അമ്പരപ്പിക്കുന്നുണ്ട് ആരെയും.
26 ന് തുടങ്ങുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ അനുബന്ധമായാണ് സാംസ്‌കാരിക സമ്മേളനങ്ങള്‍ ഇന്നലെ തുടങ്ങിയത്. പക്ഷേ അതൊരു മഹാസമ്മേളനത്തിന്റെ ആള്‍ക്കൂട്ടമായിരുന്നു. കാണാനെത്തിയവര്‍ക്ക് പുതുമയും. എസ് എസ് എഫ് പ്രവര്‍ത്തകര്‍ മൂന്ന് റോഡുകളില്‍ നിന്നായി എടരിക്കോട് സംഘമിച്ചത് സമ്മേളന തുടക്കത്തിലെ ആവേശകാഴ്ചയായി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റാലിയായി നഗരിയിലെത്തിയത്. വൈകീട്ട് കോയകാപ്പാടും സംഘവും അവതരിപ്പിച്ച കലാവിരുന്നും നടന്നു.