Connect with us

Malappuram

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകും

Published

|

Last Updated

പൊന്നാനി: കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുഖ്യ പ്രചാരണ വിഷയമായി സ്ഥാനം പിടിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും പ്രധാന പ്രചാരണ വിഷയമാകും.
1987 മുതലുള്ള മുഴുവന്‍ തിരഞ്ഞെടുപ്പുകളിലും ചമ്രവട്ടം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന പ്രഖ്യാപനമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിറഞ്ഞുനിന്നത്. 2011 ല്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്കെത്തിച്ച് എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ അനുകൂല ഘടകമാക്കി ഉയര്‍ത്തിക്കാട്ടി. പദ്ധതിക്കെതിരെ വിജിലന്‍സ് കേസും വ്യാപക ക്രമക്കേടുകളും പുറത്തുവന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് സജീവ വിഷയമായി ഉയര്‍ന്നുനില്‍ക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടതുമുന്നണിയായിരുന്നു പദ്ധതിയെ കൂടെകൂട്ടി മൈലേജ് നേടിയതെങ്കി ല്‍ സെപ്തംബറില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തി രഞ്ഞെടുപ്പില്‍ യു.ഡി.എഫ് ആയി രി ക്കും ചമ്രവട്ടം പദ്ധതി യെ പ്രത്യാക്രമണ വി ഷയമായി ഉപയോഗപ്പെടുത്തുക. 1987 ല്‍ അന്നത്തെ കരുണാകരന്‍ മന്ത്രി സഭയില്‍ ജലസേചന മന്ത്രി യായി രുന്ന എം പി ഗംഗാധരനാണ് ചമ്രവട്ടം പദ്ധതി യുടെ കാര്യത്തില്‍ പ്രാഥമി ക നീക്കങ്ങള്‍ നടത്തി യത്.
ബഹുമുഖ വികസന സാധ്യതകളുള്ള വമ്പന്‍ പദ്ധതി യായതുകൊണ്ടുതന്നെ വലി യ ജനകീയ ശ്രദ്ധ പദ്ധതി ക്ക് നേടാനായി രുന്നു. തുടര്‍ന്ന് നടന്ന ഓരോ തി രഞ്ഞെടുപ്പുകളി ലും പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇരുമുന്നണി കളും പ്രചാരണം നയി ച്ചത്. മാറി വന്ന സര്‍ക്കാരുകള്‍ക്ക് പദ്ധതി യുടെ കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധി ക്കാത്തതുകൊണ്ടുതന്നെ എല്ലാ തിരഞ്ഞെടുപ്പുകളി ലും പദ്ധതി സജീവ വി ഷയമായി. സര്‍ക്കാരുകളുടെ അവസാന കാലത്ത് മാത്രമാണ് ചമ്രവട്ടം പദ്ധതി ചര്‍ച്ചയായി രുന്നത്. നടപടി ക്രമങ്ങള്‍ പ്രാഥമി ക ഘട്ടം പി ന്നി ടുമ്പോഴേക്ക് ഭരണ കാലാവധി കഴിയും. ഈ രീതി യാണ് 2006 വരെ തുടര്‍ന്നുവന്നിരുന്നത്. വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊന്നാനിയെ പ്രതിനിധീകരിച്ച് മന്ത്രിയായ പാലോളി മുഹമ്മദ്കുട്ടി സര്‍ക്കാരിന്റെ തുടക്കകാല പദ്ധതികളില്‍ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിനെ ഉള്‍പ്പെടുത്തി.
അതിവേഗ പദ്ധതികളുടെ ഭാഗമാക്കി സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ് പദ്ധതിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിച്ചു. 2011 ലെ തിരഞ്ഞെടുപ്പില്‍ സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയെ അവകാശവാദത്തോടെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുകയും അതിന്റെ ഗുണഫലങ്ങള്‍ നേടിയെടുക്കുകയും ചെയ്തു.

Latest