Connect with us

Kozhikode

വിദ്യാര്‍ഥികള്‍ ജൈവ കൃഷിയിലേക്ക് കടന്നുവരണം: മന്ത്രി കെ പി മോഹനന്‍

Published

|

Last Updated

കുറ്റിയാടി: വിദ്യാര്‍ഥികള്‍ ജൈവ കൃഷിയിലേക്ക് മത്സര ബുദ്ധിയോടെ കടന്നുവരണമെന്നും കൃഷിയില്‍ കുട്ടികളുടെ താത്പര്യം വര്‍ധിപ്പിക്കുന്നതിനായി നല്ലയിനം വിത്തുകളും തൈകളും നല്‍കുമെന്നും കൃഷി മന്ത്രി കെ പി മോഹനന്‍. കായക്കൊടി കെ പി ഇ എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷനല്‍ സര്‍വീസ് സ്‌കീം ഉദ്ഘാടനവും എന്‍ എസ് എസിന്റെ ആദ്യ സംരംഭമായ കൃഷിക്കൂട്ടം പദ്ധതിയുടെ പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിന് പുതുതായി ലഭിച്ച സൗഹൃദ ക്ലബ്ബ് , ഡി സി എ കോഴ്‌സ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വാഴക്കന്നുകളും ഔഷധ തോട്ടം തുടങ്ങുന്നതിനായി ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഐ ടി മേളയില്‍ വിജയികളായ വി കെ ഫഹ്മിദ, മുഫീന നസ്‌റിന്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് മോണോ ആക്ടില്‍ എ ഗ്രേഡ് ലഭിച്ച ആര്‍ ജല്‍വ, നാഷനല്‍ സ്റ്റുഡന്റ് ഒളിമ്പ്യാഡില്‍ കേരള ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിച്ച അനസ് ഫറാസ് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.
പി ടി എ പ്രസിഡന്റ് ബഷീര്‍ പൊറോറ അധ്യക്ഷത വഹിച്ചു. നിസാര്‍ ചേലേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ജുലൈന, വാര്‍ഡ് അംഗം ടി സൈനുദ്ദീന്‍, മാനേജര്‍ കെ ടി അബൂബക്കര്‍ മൗലവി, ഇ അബ്ദുല്‍ അസീസ് മാസ്റ്റര്‍, ഒ പി മനോജ്, എം കെ ശശി, എം കെ മൊയ്തു പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ കെ കെ അബൂബക്കര്‍, സ്വാഗതവും പ്രധാനധ്യാപിക കെ ശൈലജ നന്ദിയും പറഞ്ഞു.