Connect with us

Kozhikode

എസ് വൈ എസ് അറുപതാം വാര്‍ഷികം: ഉണര്‍ത്തുജാഥകള്‍ സമാപിച്ചു

Published

|

Last Updated

മുക്കം: “സമര്‍പ്പിത യൗവ്വനം സാര്‍ഥക മുന്നേറ്റം” എന്ന ശീര്‍ഷകത്തില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ കലാശക്കൊട്ട് നാടിളക്കി മറിച്ചു. സ്വഫ്‌വ അംഗങ്ങളുടെ നേതൃത്വത്തില്‍ യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് നടന്ന ഉണര്‍ത്തു ജാഥയും സ്വഫ്‌വ അംഗങ്ങളും നൂറുകണക്കിന് പ്രവര്‍ത്തകരും പങ്കെടുത്ത സമ്മേളന പ്രചാരണത്തിന്റെ കൊട്ടിക്കലാശവും ജനകീയമായി. മുക്കം സോണിലെ സ്വഫ്‌വ അംഗങ്ങളുടെ നേതൃത്വത്തില്‍ കാരശ്ശേരി സര്‍ക്കിളിലെ കക്കാടില്‍ നിന്നാണ് ഉണര്‍ത്തു ജാഥ പ്രയാണമാരംഭിച്ചത്. രാവിലെ എട്ട് മണിക്ക് ഇ സി കണ്‍വീനര്‍ കെ അഹ്മദ് ശാഫി ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. നസീം അഹ്മദ്, അനീസ് മുഹമ്മദ് പ്രസംഗിച്ചു. കാരശ്ശേരി സര്‍ക്കിളിലെ 13 യൂനിറ്റിലും കൊടിയത്തൂര്‍ സര്‍ക്കിളിലെ 14 യൂനിറ്റിലും തിരുവമ്പാടിയിലെ ഒമ്പത് യൂനിറ്റിലും മുക്കത്തെ ഏഴ് യൂനിറ്റിലും കൂടരഞ്ഞിയിലെ നാല് യൂനിറ്റിലും ഉണര്‍ത്തു ജാഥക്ക് സ്വീകരണങ്ങള്‍ നല്‍കി. നൗഫല്‍ സഖാഫി മാങ്ങാപൊയില്‍, കെ സി അബ്ദുല്‍ മജീദ്, അശ്‌റഫ് തിരുവമ്പാടി, ജഅ്ഫര്‍ ചുള്ളിക്കാപറമ്പ്, എ കെ സുബൈര്‍ സഅദി നേതൃത്വം നല്‍കി. മുക്കത്ത് നടന്ന ആരവം സമാപനത്തില്‍ സാബിത്ത് അബ്ദുല്ല സഖാഫി വാവാട് മുഖ്യപ്രഭാഷണം നടത്തി. എം കെ സുല്‍ഫീക്കര്‍ സഖാഫി, കെ എസ് മൂസ മാസ്റ്റര്‍, പി ടി അഹ്മദ്കുട്ടി, എം പി ബശീര്‍ ഹാജി പ്രസംഗിച്ചു.
പേരാമ്പ്ര: സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് പേരാമ്പ്ര സോണ്‍ കമ്മിറ്റി ഉണര്‍ത്തുജാഥ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് പാലേരി അഹ്മദ് മുസ്‌ലിയാരുടെ മഖാം സിയാറത്തോടെ ആരംഭിച്ച ജാഥ സോണിലെ 28 യൂനിറ്റുകളിലെ പര്യടനത്തിന് ശേഷം വൈകുന്നേരം ഏഴ് മണിക്ക് മുളിയങ്ങലില്‍ സമാപിച്ചു.ഉദ്ഘാടന സമ്മേളനം വി ടി കുഞ്ഞബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. ഇ അഹമ്മദ് സഖാഫി എരവട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ സഖാഫി കൈപ്പുറം, സാജിദ് മാസ്റ്റര്‍, ബഷീര്‍ മാസ്റ്റര്‍ മുളിയങ്ങല്‍, സജീര്‍ വാളൂര്‍, ശാഫി നിസാമി നൊച്ചാട്, ബഷീര്‍ കുട്ടമ്പത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
യൂനിറ്റുകളില്‍ നിന്ന് ശേഖരിച്ച നാളികേരവും സമ്മേളന ഫണ്ടും ജാഥയില്‍ സോണ്‍ നേതാക്കള്‍ ഏറ്റുവാങ്ങി. വൈകുന്നേരം ഏഴ് മണിക്ക് മുളിയങ്ങലില്‍ നടന്ന സമാപന സമ്മേളനം സി പി മുഹമ്മദലി കക്കാട് ഉദ്ഘാടനം ചെയ്തു. സമീര്‍ ചെമ്പ്ര, അബ്ദുല്ലത്വീഫ് വാളൂര്‍, ഹമീദ് പേരാമ്പ്ര സംബന്ധിച്ചു.

Latest