Connect with us

Kozhikode

വാഹനാപകടങ്ങളില്‍ 22 പേര്‍ക്ക് പരുക്കേറ്റു

Published

|

Last Updated

കൊടുവള്ളി: ദേശീയ പാതയില്‍ വാവാട് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരുക്ക്. ഇന്നലെ വൈകീട്ട് 4.15 ഓടെ വാവാട് വില്ലേജ് ഓഫീസിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട്ട് നിന്നും വെള്ളമുണ്ടയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്തണം വിട്ട് കൊടുവള്ളിയിലേക്ക് പോകുന്ന മറ്റൊരു കാറിലിടിക്കുകയും ഈ കാര്‍ കൂടത്തായിയില്‍ നിന്ന് കൊടുവള്ളി ഭാഗത്തേക്ക് തന്നെ പോകുകയായിരുന്ന ജീപ്പില്‍ ഇടിച്ചാണ് അപകടം. വാഹനങ്ങള്‍ മൂന്നും പൂര്‍ണമായും തകര്‍ന്നു. വയനാട് അഞ്ചുകുന്ന് മഹമൂദ്, വെള്ളമുണ്ട സ്വദേശിനികളായ ആമിന, ഹാജിയ (10), ശബില (14), സബൂറ (20), താമരശ്ശേരി പൂനൂര്‍ പെരിങ്ങളം വയല്‍ സബ്‌ന മന്‍സിലില്‍ അംജറ്‌വാന്‍ (38) ഭാര്യ സല്‍മ സാബിറ (27), മകന്‍ നഫല്‍ (7), കൂടത്തായ് സ്വദേശികളായ യൂസുഫ് (50), അശ്കര്‍ (36), ബാബു രാജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ മഹ്മൂദിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വടകര: ദേശീയപാതയില്‍ പാലോളിപ്പാലത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് ഗുരുതരമായി പരുക്ക്. കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട. പ്രൊഫസര്‍ തൊണ്ടയാട് നന്ദനത്തില്‍ ഡോ. വിശ്വനാഥന്‍ (62), ഇയാളുടെ അമ്മാമന്റെ മകന്‍ വിശ്വനാഥന്‍ എന്ന അനിയന്‍ (60), ഇയാളുടെ ഭാര്യ രാധിക (52), സഹോദരി ഡോ. ജയശ്രീ (57) എന്നിവരെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വടകര സ്വദേശികളായ രാമന്‍, ജാനകിയമ്മ, ബിന്‍സി എന്നിവരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടം. ഡോ. വിശ്വനാഥനും ബന്ധുക്കളായ മറ്റു മൂന്ന് പേരും വടകര അടക്കാത്തെരുവിലെ ബന്ധുവീട്ടില്‍ വന്ന് തിരിച്ചു പോകുന്നതിനിടയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച കെ എല്‍ 11 എസ് 2081 കാറില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് കാറിന്റെയും മുന്‍ഭാഗം പാടെ തകര്‍ന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ കാറില്‍ നിന്ന് പുറത്തെടുത്തത് ആശുപത്രിയിലെത്തിച്ചത്.
നാദാപുരം: ജീപ്പ് കുഴിയില്‍ വീണ് യാത്രക്കാരിക്ക് പരുക്ക്. വിലങ്ങാട് വായാടാണ് അപകടം. വായാട് മാണിക്ക(65)ത്തിനാണ് പരുക്ക്. കെ എല്‍ 18 എന്‍ 3108 നമ്പര്‍ ജീപ്പാണ് അപകടത്തില്‍ പെട്ടത്.
കുറ്റിയാടി: ജെ സി ബി ഒട്ടോയിലിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്. കാവിലും പാറ പൈക്കളങ്ങാടിയില്‍ ഇന്നലെ രാത്രിയാലാണ് അപകടം. ഓട്ടോയിലെ യാത്രക്കാരായ മുയിപ്ര സ്വദേശികളായ ബേബി സരോജ (50). രാമത്ത് സ്‌നേഹ(18) എന്നിവര്‍ക്കാണ് പരുക്കേറ്റത് ഇവരെ കുറ്റിയാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest