വി എസ് പൊതുസമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല

Posted on: February 23, 2015 10:56 am | Last updated: February 24, 2015 at 11:29 am

vs achuthanandanതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കില്ല. തനിക്കെതിരായ ചില പരാമര്‍ശങ്ങള്‍ നീക്കിയതില്‍ സന്തോഷമുണ്ട്. പിബിക്ക് ശേഷം കൂടുതല്‍ പരാമര്‍ശങ്ങള്‍ നീക്കുമെന്ന് ആശിക്കുന്നു. താന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും വി എസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

VS PRESS RELEASE