Connect with us

Sports

മിസ്ബ ഭീരുവും സ്വാര്‍ഥനും: അക്തര്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: മിസ്ബ ഉള്‍ ഹഖ് ഭീരുവും സ്വാര്‍ഥനുമായ നായകനാണെന്ന് പാക് മുന്‍ പേസ് ബൗളര്‍ ശുഹൈബ് അക്തര്‍. ഇതുപോലൊരു ക്യാപ്റ്റന്‍ പാകിസ്ഥാന്‍ ടീമിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ടീമിന് വേണ്ടിയല്ല മിസ്ബ ബാറ്റേന്തുന്നതെന്നന്നും സ്വന്തം റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് പ്രധാനമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ ഇന്ത്യയോടും വെസ്റ്റിന്‍ഡീസിനോടും പാക്കിസ്ഥാന്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതെ തുടര്‍ന്നാണ് അക്തര്‍ ക്യാപ്റ്റനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ ബാറ്റിംഗ് ഓഡറില്‍ മാറ്റം വരുത്തി മുന്നിലേക്കിറങ്ങാന്‍ മിസ്ബ തയ്യാറാകുന്നില്ല. സ്വന്തം നില ഭദ്രമാക്കാനാണ് മിസ്ബ ശ്രമിക്കാറുള്ളത്. മിസ്ബയെക്കുറിച്ച് ഇക്കാര്യം താന്‍ നേരത്തെ പറഞ്ഞുവരുന്നതാണ്. ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ ഒരു ദുരന്തത്തില്‍ കലാശിക്കും. ടീമിന് ഒരിക്കലും പ്രചോദനം നല്‍കാന്‍ മിസ്ബക്ക് കഴിഞ്ഞിട്ടില്ല. മിസ്ബയുടെ തീരുമാനങ്ങളെ കോച്ച് വഖാര്‍ യൂനിസ് ചോദ്യം ചെയ്യാറില്ല. അദ്ദേഹത്തിന് വ്യക്തമായ ഗെയിം പ്ലാനും ഇല്ല. പാക് ടീം അഴിച്ചുപണിയണമെന്നും അക്തര്‍ ആവശ്യപ്പെട്ടു.
ചീഫ് സെലക്ടര്‍ മോയിന്‍ ഖാനെയും വഖാന്‍ യൂനുസിനെ രൂക്ഷമായി വിമര്‍ശിച്ച് പാക് മുന്‍ സ്പിന്നര്‍ സഖ്‌ലൈയ്ന്‍ മുഷ്താഖ് അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട യൂനുസ് ഖാന്‍ അടുത്ത മത്സരങ്ങളില്‍ പുറത്തിരിക്കണമെന്ന് മുന്‍ താരമായ റമീസ് രാജ ആശ്യപ്പെട്ടു. വെസ്റ്റിന്‍ഡീസിനെതിരെ ലെഗ് സ്പിന്നര്‍ യാസിര്‍ ഷായെ കളിപ്പിക്കാത്തതിനെതിരെ പാക് മുന്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് യൂസുഫും രംഗത്തെത്തിയിട്ടുണ്ട്.