മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം; യുനൈറ്റഡിന് തോല്‍വി

Posted on: February 23, 2015 12:16 am | Last updated: February 23, 2015 at 10:17 am

ENGLISH PREMIER LEAGUEലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ന്യൂകാസിലിനെയാണ് സിറ്റി തകര്‍ത്തത്. അഗ്യൂറോ രണ്ടും നസ്‌രി, ഡെക്കോ, സില്‍വ എന്നിവര്‍ ഓരോ ഗോളുകളും നേടി. 2014 മാര്‍ച്ചിന് ശേഷമുള്ള സിറ്റിയുടെ ഏറ്റവും വലിയ ജയമാണിത്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വാന്‍സി സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. ചെല്‍സി ദുര്‍ബലരായ ബേന്‍ലിയോടും (1-1), വെസ്റ്റ്ഹാം ടോട്ടണത്തോടും (2-2) സമനില വഴങ്ങി.
ആഴ്‌സനല്‍ ക്രിസ്റ്റല്‍ പാലസിനെയും സ്‌റ്റോക്ക് സിറ്റി ആസ്റ്റന്‍ വില്ലയെയും ഹള്‍ സിറ്റി ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിനെയും തോല്‍പ്പിച്ചു. 26 മത്സരങ്ങള്‍ 60 പോയിന്റുമായി ചെല്‍സി പോയിന്റ് പട്ടികയില്‍ ഏറെ മുന്നിലാണ്. ഇത്രയും മത്സരങ്ങളില്‍ 55 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. 48 പോയിന്റുമായി ആഴ്‌സനല്‍ മൂന്നാമതും 47 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നാലാമതുമാണ്.