സംഘാടക സമിതി രൂപവത്കരണം 25ന് നൂറുല്‍ ഉലമാ എം എ ഉസ്താദ് അനുസ്മരണ സമ്മേളനം മാര്‍ച്ച് 29ന്

Posted on: February 23, 2015 10:11 am | Last updated: February 23, 2015 at 10:11 am

ദേളി: നൂറുല്‍ ഉലമാ എം എ ഉസ്താദിന്റെ പേരില്‍ ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രത്യേക അനുസ്മരണ, ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനാ സമ്മേളനം അടുത്ത മാസം 29ന് വിപുലമായ പരിപാടികളോടെ നടത്താന്‍ സഅദിയ്യ സെക്രട്ടേറിയറ്റിന്റെയും സ്ഥാപനബന്ധുക്കളുടെയും പ്രത്യേക യോഗം തീരുമാനിച്ചു. പരിപാടിയുടെ സ്വാഗതസംഘ രൂപവത്കരണ കണ്‍വെന്‍ഷന്‍ ഈമാസം 25ന് ഉച്ചക്ക് 12 മണിക്ക് സഅദിയ്യയില്‍ നടക്കും.
വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ നിബ്രാസുല്‍ ഉലമ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി.