Connect with us

International

ബംഗ്ലാദേശില്‍ കടത്തുബോട്ട് മുങ്ങി 39 മരണം

Published

|

Last Updated

ജക്കാര്‍ത്ത : ബംഗ്ലാദേശില്‍ ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങിയ കടത്ത് ബോട്ടിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 37 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായ മറ്റ് യാത്രക്കാര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാഴ്ചക്കകം രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ ബോട്ടപകടമാണ് ഇന്നലെയുണ്ടായത്. ര ണ്ട് സത്രീകളും ഒരു കൈക്കുഞ്ഞുമടക്കം 37 പേരുടെ മ്യതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രാദേശിക ഭരണാധികാരി റാശിദ ഫിര്‍ദൗസ് പറഞ്ഞു. അതേസമയം കാണാതായവര്‍ എത്രപേരുണ്ടെന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞു. മുങ്ങിയ ബോട്ട് ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്നും അപകടം വരുത്തിയ കപ്പലിലെ മാസ്റ്ററടക്കം മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തതായും ഇവര്‍ പറഞ്ഞു. 150 യാത്രക്കാരാണ് രണ്ട് ഡക്കുകളുള്ള എം വി മോസ്റ്റോഫ എന്ന ബോട്ടിലുണ്ടായിരുന്നതെന്നും പദ്മ നദിയുടെ മധ്യഭാഗത്തുവെച്ചാണ് അപകടമെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു. നീന്തിയും മറ്റ് ബോട്ടുകളിലുമായാണ് 50 ഓളം പേര്‍ രക്ഷപ്പെട്ടത്. പടൂരിയ നഗരത്തിലേക്ക് പോകുന്നവരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചരക്ക് കപ്പല്‍ ബോട്ടിലിടിച്ചത്.

Latest