Connect with us

International

സിറിയയില്‍ തുര്‍ക്കി സൈന്യത്തിന്റെ രഹസ്യ ഓപറേഷന്‍; എതിര്‍പ്പുമായി സിറിയ

Published

|

Last Updated

അങ്കാറ: സിറിയയിലെ പ്രശസ്തമായ സുലൈമാന്‍ ശാഹിന്റെ മഖ്ബറക്ക് കാവല്‍ നില്‍ക്കുന്ന തങ്ങളുടെ സൈനികരെ തുര്‍ക്കി സൈന്യം രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 600ഓളം വരുന്ന തുര്‍ക്കി സൈനികര്‍ സിറിയന്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇവിടേക്ക് പ്രവേശിക്കുകയായിരുന്നു. ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഈ പ്രദേശം. ഇവിടെ മറപ്പെട്ടുകിടക്കുന്ന സുലൈമാന്‍ ശാഹിന്റെ ഭൗതീക അവശിഷ്ടങ്ങളും മറ്റു അവേശേഷിപ്പുകളും സൈനികര്‍ തുര്‍ക്കിയിലേക്ക് കൊണ്ടുപോയി. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഉസ്മാന്‍ ഒന്നിന്റെ മുത്തച്ഛനാണ് സുലൈമാന്‍ ശാഹ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുലൈമാന്‍ ശാഹിന്റെ മഖ്ബറ തുര്‍ക്കിയുടെ പ്രദേശത്ത് പുനഃസ്ഥാപിക്കുമെന്ന് സൈന്യം അറിയിച്ചു.
എന്നാല്‍ നടപടിയെ വിമര്‍ശിച്ച് സിറിയ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തമായ അധിനിവേശമെന്നാണ് നടപടിയെ അവര്‍ വിമര്‍ശിച്ചത്.