Connect with us

International

ഹൂതികള്‍ അധികാരം പിടിച്ചെടുത്തത് അട്ടിമറിയിലൂടെ: മന്‍സൂര്‍ ഹാദി

Published

|

Last Updated

സന്‍ആ: അട്ടിമറിയിലൂടെയാണ് കഴിഞ്ഞ മാസം ഹൂതികള്‍ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതെന്ന് പുറത്താക്കപ്പെട്ട മുന്‍ യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി. സന്‍ആയിലെ വീട്ടില്‍ അറസ്റ്റിലായിരുന്ന ഹാദി ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷം ആദ്യമായി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. ഹൂതികളുടെ നടപടി അസാധുവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ശക്തികേന്ദ്രമായ ദക്ഷിണ നഗരമായ ആദനില്‍ സംസാരിക്കുകയായിരുന്ന ഹാദി, താനിപ്പോഴും പ്രസിഡന്റാണെന്നും അദ്ദേഹം പറഞ്ഞു. ഹൂതികളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് രാജിവെച്ച ശേഷം ആഴ്ചകളോളം ഹാദി സന്‍ആയിലെ വീട്ടില്‍ അറസ്റ്റിലായിരുന്നു. എതിര്‍ പാര്‍ട്ടികള്‍ ഭരണനിര്‍വഹണ അധികാര കൈമാറ്റ കൗണ്‍സില്‍ രൂപവത്കരിക്കാന്‍ സമ്മതിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഹാദി രക്ഷപ്പെട്ടത്. ശിയാ സംഘമായ ഹൂതികള്‍ അധികാരം പിടിച്ചെടുത്ത ശേഷം മുതല്‍ ഇവിടെ സംഘര്‍ഷം തുടരുകയാണ്. പുതിയ ഭരണഘടന രൂപവത്കരിക്കുന്നതിന് ദേശീയ കമ്മീഷനോട് ആവശ്യപ്പെടുന്ന പ്രസ്താവനയില്‍ യമന്‍ പ്രസിഡന്റ് എന്ന് ചേര്‍ത്താണ് ഹാദി ഒപ്പ് വെച്ചിരിക്കുന്നത്. നിയമാനുസൃതമായി നിലവില്‍വന്ന സര്‍ക്കാറിനെ സംരക്ഷിക്കണമെന്ന് സൈന്യത്തോടും സുരക്ഷാ സേനയോടും പ്രസ്താവനയില്‍ ഹാദി ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest