Connect with us

International

ഫുക്കുഷിമ ആണവ നിലയത്തില്‍ വീണ്ടും ചോര്‍ച്ച കണ്ടെത്തി

Published

|

Last Updated

ടോക്യോ: സുനാമിയെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തില്‍ വീണ്ടും ചോര്‍ച്ചകള്‍ കണ്ടെത്തി. ഉയര്‍ന്ന തോതിലുള്ള റേഡിയോ ആക്ടീവ് കലര്‍ന്ന വെള്ളം കടലിലേക്ക് ഒഴുകുന്നതായാണ് ഇവിടുത്തെ നിരീക്ഷണ സംവിധാനങ്ങള്‍ വഴി കണ്ടെത്തിയത്. പ്ലാന്റിനകത്തുള്ള റേഡിയോ ആക്ടീവ് തോതിനേക്കാള്‍ 70 ഇരട്ടി മാരകമായ റേഡിയോ ആക്ടീവുകളാണ് കടലിലേക്ക് ഒഴുകുന്നതെന്ന് ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനി(ടി ഇ പി സി ഒ) പറഞ്ഞു. പെസഫിക് കടലിലേക്ക് വികിരണങ്ങളുള്ള വെള്ളം ഒഴുകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. ചോര്‍ച്ചയുടെ കാരണങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.