Connect with us

Kerala

ക്വാറി സമരം തുടരുന്നു; കൊച്ചി മെട്രോ നിര്‍മാണം സ്തംഭനത്തിലേക്ക്

Published

|

Last Updated

കൊച്ചി: ക്വാറി സമരം തുടരുന്നത് കൊച്ചി മെട്രോ നിര്‍മ്മാണത്തിന് തിരിച്ചടിയാകുന്നു. കരാറുകാരായ എല്‍ ആന്റി റ്റിയുടെ കൈവശമുള്ള മെറ്റലും എം സാന്‍ഡും തീര്‍ന്നതോടെ നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. ആലുവ മുതല്‍ കലൂര്‍ വരെയുള്ള കോണ്‍ക്രീറ്റ് പണികളാണ് നിര്‍ത്തിവച്ചിരിക്കുന്നത്.
മറ്റൊരു കരാറുകാരായ സോമയുടെ കൈവശമുള്ളത് രണ്ട് ദിവസത്തേക്കുള്ള സ്‌റ്റോക് മാത്രമാണ്. മെട്രോയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ക്വാറി സമരം.

---- facebook comment plugin here -----

Latest