Connect with us

Wayanad

ദേശീയ ഗെയിംസ് മെഡല്‍ ജേതാവ് അരുണിന് മന്ത്രിയുടെ വക വീട്

Published

|

Last Updated

കല്‍പ്പറ്റ: ദേശീയ ഗെയിംസിലെ അമ്പെയ്ത്ത് മെഡല്‍ ജേതാക്കളായ വാളാട് കോശാലി അരുണ്‍കുമാറിനും തരിയോട് രാജീവിനും വീട് അനുവദിക്കാന്‍ പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍. ദേശീയ ഗെയിംസില്‍ ഇന്ത്യന്‍ റൗണ്ട് ടീമിനത്തില്‍ വെങ്കലം നേടിയ കേരളാ ടീമില്‍ അംഗങ്ങളായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഭവന പദ്ധതിയിലുള്‍പ്പെടുത്തി ഈ സാമ്പത്തികവര്‍ഷം തന്നെ വീട് അനുവദിക്കണമെന്ന് മന്ത്രി പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് അരുണ്‍കുമാറിന്റെ വാസം. മെഡലുകള്‍പോലും മഴയില്‍ നനയുന്നു.
ഗെയിംസില്‍ വെങ്കല മെഡലിന് വേണ്ടിയുള്ള മല്‍സരത്തില്‍ സര്‍വീസസിനെയാണ് അരുണും രാജീവും അടങ്ങുന്ന ടീം പരാജയപ്പെടുത്തിയത്. മണിപ്പൂരിനു സ്വര്‍ണവും ബിഹാറിനു വെള്ളിയും ലഭിച്ചു. ആദ്യമായാണ് കേരളത്തിന് ഈയിനത്തില്‍ മെഡല്‍ ലഭിക്കുന്നത്.തൃശ്ശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയായ അരുണ്‍കുമാര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ അമ്പെയ്ത്തില്‍ പരിശീലനം നടത്തിവരുന്നുണ്ട്.
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നടന്ന ദേശീയ മീറ്റിലും മെഡല്‍ നേടിയിട്ടുള്ള അരുണിന്റെ ഗുരുക്കന്മാര്‍ പാലോട്ട് ശിവന്‍, പാലോട്ട് വിനോദ്കുമാര്‍ എന്നിവരാണ്. വെള്ളന്‍- വസന്ത ദമ്പതികളുടെ മകനാണ്. കൂലിപ്പണിക്കാരാണ് ഇവര്‍.

---- facebook comment plugin here -----

Latest