ഹ്രസ്വചലച്ചിത്രമേള സമാപിച്ചു; ലാബിരിന്ത് മികച്ച ചിത്രം

Posted on: February 22, 2015 11:05 am | Last updated: February 22, 2015 at 11:05 am

പാലക്കാട്: പാലക്കാട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച എജെകെ ദ ഗ്രെയിന്‍ ഹ്രസ്വചലച്ചിത്രമേള നിസാം ആസഫ് സംവിധാനം ചെയ്ത ലാബിരിന്ത് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്ത ഡോഗ് ഹാസ് എ ഡേ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടി. സുരേഷ് ഉണ്ണി സംവിധാനം ചെയ്ത ഹംഗര്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. 10000, 5000, 5000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് ആദ്യവാരം പാലക്കാട് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ജിപി രാമചന്ദ്രന്‍ അധ്യക്ഷനും ജ്യോതി’ായി പരിയേടത്ത്, അന്‍വര്‍സാദത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാര നിര്‍ണ്ണയം നടത്തിയത്.
പാലക്കാട് പ്രസ് ക്ലബും ജില്ലാ ലൈബ്രറി കൗണ്‍സിലും കോയമ്പത്തൂര്‍ എജെകെ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗവുമായി ചേര്‍ന്നാണ് മേള സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ഥികളും ഹ്രസ്വചലച്ചിത്രമേളയില്‍ പങ്കെടുത്തു.