Connect with us

Palakkad

വി എം സുധീരന്‍ കപട മതേതരവാദി: വെള്ളാപള്ളി

Published

|

Last Updated

വടക്കഞ്ചേരി: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ കപട മതേതരവാദിയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിനടേശന്‍ പറഞ്ഞു. വി എം സുധീരന്‍ കാണിക്കുന്ന മതേതരത്വം തികച്ചും കാപട്യമാണ്.
ബാര്‍ കോഴ വിഷയവുമായി ബന്ധപ്പെട്ട ഇപ്പോള്‍ എല്ലാ ഗ്രൂപ്പുകളും സുധീരന് എതിരായി. ബാറില്‍ നിന്നും ലഭിച്ച 300 കോടി രൂപയുടെ നികുതി പണം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശബളം കൊടുക്കുന്നത്.
ബാറുകള്‍ വേണ്ടെന്ന് വെച്ച സര്‍ക്കാര്‍ ഇവരില്‍ നിന്നും കിട്ടുന്ന പണം ഇപ്പോള്‍ വാങ്ങിച്ചെടുക്കുകയാണെന്നും ഇത് വേണ്ടെന്ന് വെക്കാന്‍ സര്‍ക്കാറിന് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.
ശ്രീകുറുംബ ട്രസ്റ്റിന്റെ സാമൂഹ്യ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി എന്‍ സി മേനോനും കൂടെയുണ്ടായിരുന്നു

---- facebook comment plugin here -----

Latest