Connect with us

Kozhikode

കമിതാക്കളെന്ന് വിശേഷിപ്പിച്ച് സഹോദരങ്ങളെ മര്‍ദിച്ച സംഭവം: രണ്ട് പേര്‍ക്കെതിരെ കേസ്

Published

|

Last Updated

മുക്കം: കമിതാക്കളെന്ന് വിശേഷിപ്പിച്ച് സഹോദരങ്ങളെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ആനയാംകുന്ന് സ്വദേശികളായ പൊയിലില്‍ സവാദ് (19), പട്ടര്‍ചോല മിര്‍ഷാദ് (23) എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ഒളിവിലാണ്. ഡി വൈ എസ് പി ജയ്‌സണ്‍ കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അക്രമികളുടെ ബൈക്ക് കസ്റ്റഡിയിലെടുത്തു. പ്ലസ്ടു പരീക്ഷയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സഹോദരിയെ കൂട്ടാന്‍ പോയ വലിയ പറമ്പിലെ എടത്തില്‍ അബ്ദുസ്സലാ(24)മിനെയാണ് ഒരു സംഘം മര്‍ദിച്ചത്.