Connect with us

Wayanad

മണ്ണിന്റെ സമൃദ്ധിക്കായ് ജൈവകാര്‍ഷികം - പുത്തരി 2015

Published

|

Last Updated

കല്‍പ്പറ്റ: മണ്ണിന്റെ സമൃദ്ധിയ്ക്ക് മുന്‍ഗണന നല്‍കുവാന്‍ ജൈവകാര്‍ഷികം വളര്‍ത്തിയെടുക്കണമെന്നും ഇതിനായി സംസ്ഥാനകാര്‍ഷികമേഖലയ്ക്ക് ഉത്തമ മാതൃകയും പങ്കുമാണ് ജില്ല വഹിക്കുന്നതെ ന്നും പുത്തരി 2015 കാര്‍ഷിക ശില്‍പ്പശാല അഭിപ്രായപ്പെട്ടു.
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുഞ്ചവയല്‍ എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ ഒരുക്കിയ 35ാമത് കാര്‍ഷിക ശില്‍പശാല കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി. ആലി ഉദ്ഘാടനം ചെയ്തു. കാര്‍ഷികരംഗത്ത് നവാഗതരായ എഴുത്തു കാരെ വളര്‍ത്തിയെടുക്കുകയും , പുത്തന്‍ കാര്‍ഷികരീതികള്‍ യുവതലമുറയിലേക്ക് എത്തിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യങ്ങള്‍. നവാഗതരായ എഴുത്തുകാരെ കാര്‍ഷിക റിപ്പോര്‍ട്ടിംഗ് മേഖലയിലേക്ക് എത്തുന്നതിന് അവസരമൊരുക്കുകയാണ് എഫ്.ഐ.ബി ശില്‍പശാലയിലൂയടെ ഉദ്ദേശിക്കുന്നത്. എഫ്.ഐ.ബി സംസ്ഥാന തലത്തില്‍ നടത്തിയ കാര്‍ഷിക ഫോട്ടോഗ്രഫി മത്സ രവിജയികളായ അരവിന്ദ് ബാല, ബെന്നി അജന്ത, സിദ്ദിഖുള്‍ അക്ബര്‍ എന്നിവര്‍ക്കുള്ള സമ്മാനദാനവും അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തിന്റെ ഭാഗമായി കേരളകര്‍ഷകന്‍ പ്രത്യേകപതിപ്പ് പ്രകാശനം, കുട്ടനാട് റേഡിയോ 300 ാം എപ്പിസോഡ് ഓഡിയോ റിലീസ് , കേരളകര്‍ഷകന്‍ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത ഉദ്യോഗസ്ഥരായ അനില്‍ കുമാര്‍, സുജ, ലത എന്നിവര്‍ക്കുള്ള അവാര്‍ഡ് ദാനം എന്നിവ അദ്ദേഹം നിര്‍വ്വഹിച്ചു. കൃഷിവകുപ്പ് അഡി.ഡയറക്ടര്‍ കെ.കെ. ചന്ദ്രന്‍ അധ്യക്ഷനായ പരിപാടിയില്‍ പ്രിന്‍സിപ്പള്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. ഹേമകുമാരി, ജില്ലാ കൃഷി ഓഫീസര്‍ കെ.എം. മോഹനന്‍, മൃഗസംരക്ഷണം ഡെ പ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍.ഗീത, മാതൃഭൂമി ചീഫ് സബ്ബ് എഡിറ്റര്‍ ശശിധരന്‍ മംഗത്ത്, ജ്യോതിഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.