Connect with us

International

അലപ്പോയിലെ പ്രധാന നഗരങ്ങള്‍ വിമതര്‍ പിടിച്ചടക്കി

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയിലെ പ്രധാന നഗരങ്ങള്‍ വിമതര്‍ പിടിച്ചു. സര്‍ക്കാര്‍ സൈന്യവുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് പട്ടണങ്ങള്‍ പിടിച്ചതെന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഹര്‍ദാത്‌നിന്‍ പട്ടണം തിരിച്ചു പിടിച്ചതായി അല്‍ ഖാഇദയുമായി ബന്ധമുള്ള ജബ്ഹത് അല്‍ നുസ്‌റയുടെ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുടെയും ഇറാന്‍ സൈനികരുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ സൈന്യം പോരാടിയതെന്നും ഗ്രൂപ്പ് പറയുന്നു.
അതിനിടെ, അലപ്പോ പ്രവിശ്യക്ക് തെക്കുള്ള ബശാകുയി പട്ടണത്തില്‍ നിന്ന് സര്‍ക്കാര്‍ സൈന്യം പിന്‍വാങ്ങിയതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ 248 പേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ 129 പേര്‍ സൈനികരാണ്.

Latest