Connect with us

International

അഫ്ഗാനില്‍ ജീവനക്കാര്‍ സെന്‍ട്രല്‍ ബേങ്ക് കൊള്ളയടിച്ച് പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടു

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സെന്‍ട്രല്‍ ബേങ്കിന്റെ ഒരു ബ്രാഞ്ചില്‍ വന്‍ കവര്‍ച്ച. ഇവിടുത്തെ സ്റ്റാഫുമാര്‍ തന്നെയാണ് കവര്‍ച്ചക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. കവര്‍ച്ചക്ക് ശേഷം ഇവര്‍ പാക്കിസ്ഥാനിലേക്ക കടന്നതായാണ് സൂചന. 1.4 മില്യന്‍ ഡോളറെങ്കിലും ബേങ്കില്‍ നിന്ന് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ ക്യാമറകള്‍ പരിശോധിച്ച ശേഷം കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഇപ്പോള്‍ ഒരു ട്രഷറി മാത്രമാണ് തുറന്നുനോക്കിയതെന്നും ഇന്ന് മറ്റുള്ളവ കൂടി തുറന്നുപരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് കൊള്ളനടന്നത്. ബേങ്ക് കൊള്ളക്ക് ശേഷം അക്രമികള്‍ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് സൂചന. ബേങ്കിലെ തന്നെ ഒമ്പത് വര്‍ഷമായി ജോലി ചെയ്യുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനും ഇദ്ദേഹത്തിന്റെ മകനും സഹോദരന്റെ മകനും ചേര്‍ന്നാണ് കൊള്ള നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ രക്ഷപ്പെടുന്നതിന് മുമ്പ് സി സി ടി വി ദൃശ്യങ്ങളുടെ റെക്കോര്‍ഡും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, ഇത് തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.