Connect with us

Ongoing News

ആസ്‌ത്രേലിയന്‍ സാഹചര്യം ഇന്ത്യ പഠിച്ചു കഴിഞ്ഞു : കേര്‍സ്റ്റന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആസ്‌ത്രേലിയന്‍ പര്യടനം ലോകകപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യക്ക് ലോകകപ്പില്‍ ഏറെ ഗുണം ചെയ്യുമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍. രണ്ടര മാസത്തിലേറെ ഇന്ത്യന്‍ ടീം ആസ്‌ത്രേലിയയിലുണ്ട്. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഇതേറെ സഹായിച്ചുണ്ടാകും. കിരീടം നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചാല്‍ അത്ഭുതമായി കാണേണ്ടതില്ലെന്നും കേര്‍സ്റ്റന്‍.പര്യടനത്തില്‍ ടെസ്റ്റ് പരമ്പര 2-0നു തോറ്റപ്പോള്‍ ത്രിരാഷ്ട്ര പരമ്പരയില്‍ ഒരു ജയം പോലും നേടാനായില്ല. എന്നാല്‍, ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മികച്ച വിജയം നേടിക്കൊണ്ട് ഇന്ത്യ തിരിച്ചുവരവ് നടത്തി. ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യക്ക് ഗാരി കേര്‍സ്റ്റന്റെ തന്ത്രങ്ങള്‍ കൂടി നേരിടേണ്ടതുണ്ട്. കേര്‍സ്റ്റന്‍ ഉപദേശകനായി ദക്ഷിണാഫ്രിക്കക്കൊപ്പമുണ്ട്.