Connect with us

Ongoing News

ഷാനവാസിന്റെ മരണം; ഡിഎച്ച്എസിനാട് യൂത്ത് കമ്മീഷന്‍ വിശദീകരണം തേടി

Published

|

Last Updated

തിരുവനന്തപുരം; അധികാരികളുടെ നിരന്തര പീഡനത്തിനിരയായി മനസിക സംഘര്‍ഷം മൂലം മരണപ്പെട്ട ഡോ.ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതിയിന്മേല്‍ അദ്ദേഹത്തിന് ഉദ്യോഗസ്ഥതലത്തില്‍ നിന്ന് പീഡനങ്ങള്‍ ഉണ്ടായത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട സമര്‍പ്പിക്കാന്‍ ഡിഎച്ച് എസ്(ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത സര്‍വീസ്) നോട് യൂത്ത് കമ്മീഷന്‍ വിശദീകരണം തേടി.
ഇന്ന് തിരുവനന്തപുരത്ത ചേര്‍ന്ന യോഗത്തിലാണ് കേരള സ്‌റ്റേറ്റ് യൂത്ത് കമ്മീഷന്‍ വിശദീകരണം തേടിയത്. ഷാനവാസിന്റെ വീട് സന്ദര്‍ശിച്ച കമ്മീഷന്‍ അംഗം ടിപി അഷ്‌റഫലിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്. യോഗത്തില്‍ അഡ്വ. ആര്‍ വി രാജേഷ് അധ്യക്ഷത വഹിച്ചു.
നിരവധി അഭ്യൂഹങ്ങള്‍ നിറഞ്ഞതാണു ഡോക്ട്ടറുടെ ജീവിതവും മരണവും. നിഷ്പക്ഷമായ അന്വേഷണം ആവശ്യമാമെന്നും ഈ വിഷയത്തില്‍ ശക്തമായി ഇടപെടല്‍ നടത്തണമെന്നും സോഷ്യല്‍ മീഡിയയിലൂടെ നിരവധിയാളുകള്‍ ആവശ്യപ്പെട്ടിരുന്നു.