കുവൈത്തില്‍ കെട്ടിടത്തില്‍ തീപിടിത്തം: രണ്ട് മലയാളികള്‍ മരിച്ചു

Posted on: February 21, 2015 4:48 pm | Last updated: February 22, 2015 at 10:20 am

KUWAIT OBITകുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂലയില്‍ കെട്ടിടത്തിന് തീപിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി സുരേഷ് ബാബു (37), കൊല്ലം അയത്തില്‍ ശ്രീകുമാര്‍ കണ്ണന്‍ (38) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. തണുപ്പില്‍ നിന്ന് രക്ഷനേടാനായി ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി എന്നാണ് അറിയുന്നത്.

അല്‍ മുല്ല ജി എഫ് – 4 കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇരുവരും.