ദുബൈയിലെ മറീന ടോര്‍ച്ച് കെട്ടിടത്തില്‍ വന്‍ അഗ്നിബാധ

Posted on: February 21, 2015 10:02 am | Last updated: February 22, 2015 at 3:51 pm

Dubai_marina_tall_fire

ദുബൈ: ദുബൈയിലെ മറീന ടോര്‍ച്ച് കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. കെട്ടിടത്തിന്റെ 50ാം നിലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്. 1105 അടി ഉയരമുള്ള മറീനാ ടോര്‍ച്ച് ബില്‍ഡിംഗ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നാണ്. സംഭവത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല. പുക ശ്വസിച്ച് ഏതാനും ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്.

തീ പടര്‍ന്നതോടെ പരിഭ്രാന്തരായ താമസക്കാര്‍ കെട്ടിടം വിട്ട് ഓടിയതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. കെട്ടിടത്തിന്റെ പല നിലകളും കത്തിച്ചാമ്പലായിട്ടുണ്ട്. 79 നിലകളാണ് കെട്ടിടത്തിലുള്ളത്.