Connect with us

Eranakulam

കൊച്ചി മെട്രോ നഗരഗതാഗത വികസന പദ്ധതിക്ക്് ജര്‍മന്‍ സഹായം

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ യോടനുബന്ധിച്ച് നടപ്പാക്കുന്ന സംയോജിത നഗരഗതാഗത വികസന പദ്ധതിക്ക്് ധനസഹായം നല്‍കുന്ന ജര്‍മന്‍ ധനകാര്യ ഏജന്‍സിയായ റീകണ്‍സ്ട്രക്ഷന്‍ ക്രെഡിറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (കെ എഫ് ഡബ്യൂ) പ്രതിനിധികള്‍ പദ്ധതിയെക്കുറിച്ച് പഠനം ആരംഭിച്ചു. ഗ്രേറ്റര്‍ കൊച്ചി വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിക്കായി അര്‍ബര്‍ മാസ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ലിമിറ്റഡ് തയ്യാറാക്കിയ പദ്ധതി രേഖ പരിശോധിച്ച സംഘം സംതൃപ്തി രേഖപ്പെടുത്തി. പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് കെ എഫ് ഡബ്ല്യൂ ഡയറക്ടര്‍ ബോര്‍ഡിന് സമര്‍പ്പിക്കുമെന്നും ബോര്‍ഡിന്റെയും ജര്‍മന്‍ സര്‍ക്കാരിന്റെയും അനുമതി ലഭിക്കുന്നതോടെ വായ്പ ലഭ്യമാക്കുമെന്നും ജര്‍മന്‍ എംബസിയിലെ സാമ്പത്തിക സഹകരണ വിഭാഗം മേധാവി ഹെയ്‌കോ വാന്‍കെന്‍, കെ എഫ് ഡബ്ല്യൂവിന്റെ ദക്ഷിണേഷ്യയിലെ നഗരവികസന വിഭാഗം മേധാവി ഫെലിക്‌സ് ക്ലൗദ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
680 കോടിയാണ് നിര്‍മ്മാണ ചെലവ്. ഇതിനായി 500 കോടിയിലധികം രൂപയുടെ വായ്പയാണ് കെ എഫ് ഡബ്ല്യൂ എഫ് വാഗ്ദാനം. ബാക്കി തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് കണ്ടെത്തും. വായ്പയുടെ തിരിച്ചടവ് കെ എം ആര്‍ എല്‍ ആകും മെന്ന് മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. പദ്ധതിയില്‍ വരുന്ന റോഡുകളുടെ നിര്‍മാണത്തിന് 200 കോടി രൂപയാണ് ചിലവ്. ജലപാതകളുടെ നവീകരണം, ഫ്‌ളോട്ടിംഗ് ജെട്ടികളുടെ നിര്‍മാണം ,അതിവേഗ ബോട്ടുകള്‍ക്ക്് മാത്രമായുള്ള വാട്ടര്‍ കോറിഡോറും എന്നിവ പദ്ധതിയുണ്ട്.
പദ്ധതി ആകര്‍ഷകവും പുതുമയുള്ളതും പരിസ്ഥിതി സൗഹൃദപരവുമാണെന്ന് വാന്‍കെന്‍ പറഞ്ഞു. ജര്‍മന്‍ സംഘം നല്‍കുന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഒരാഴ്ചക്കുള്ളില്‍ ഡി പി ആറിന്റെ അന്തിമ രൂപം തയ്യാറാക്കും. ഇത് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. പദ്ധതി പ്രദേശം സംഘം ഇന്ന് സന്ദര്‍ശിക്കും.