Connect with us

National

ലോകകപ്പ് മത്സരങ്ങള്‍ ദൂരദര്‍ശന് സംപ്രേഷണം ചെയ്യാം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശന് സുപ്രീം കോടതി അനുമതി നല്‍കി. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. കളി സംപ്രേഷണം ചെയ്യുന്നതിനുള്ള ഫീഡ് പ്രസാര്‍ ഭാരതിക്ക് മറ്റ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇന്ത്യയുടെ കളികളും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുമാണ് ദൂരദര്‍ശന്‍ സംപേക്ഷണം ചെയ്യുന്നത്.
ഫീഡ് സൗജന്യമായി കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കാന്‍ ദൂരദര്‍ശന് കഴിയില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് പ്രസാര്‍ ഭാരതി സുപ്രീം കോടതിയെ സമീപിച്ചത്. മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനായി കോടിക്കണക്കിന് രൂപയാണ് മുതല്‍മുടക്കിയതെന്നും മത്സരം കാണുന്നതിനുള്ള ഫീഡ് ദൂരദര്‍ശന്‍ സൗജന്യമായി കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കിയാല്‍ അത് തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നുമായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വാദം.

Latest