Connect with us

National

'ലൈക്കി'ന് ആമപ്പുറത്ത്; യുവാവ് അറസ്റ്റില്‍

Published

|

Last Updated

ഹൈദരാബാദ്: ഫേസ്ബുക്കില്‍ കൂടുതല്‍ ലൈക്ക് കിട്ടാനായി ആമയുടെ പുറത്ത് കയറിയ യുവാവ് അറസ്റ്റില്‍. 120 വയസ്സുള്ള ഭീമന്‍ ആമയുടെ പുറത്തുകയറിയ ഹൈദരാബാദ് സ്വദേശി ഫസല്‍ ഷെയ്ഖാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലുള്ള ഗാലപ്പഗോസ് വിഭാഗത്തില്‍പ്പെടുന്ന ആമയുടെ പുറത്തുകയറി നിന്നാണ് ഇയാള്‍ ഫോട്ടോയെടുത്തത്. തുടര്‍ന്ന് ഫോട്ടോ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പ്രചരിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പതിഞ്ഞതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാനുളള നീക്കം ആരംഭിച്ചത്. വന്യജീവി നിയമ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്. കുറ്റക്കാരനെന്ന് കണ്ടത്തെിയാല്‍ ആറ് മാസം വരെ തടവോ പിഴയോ ശിക്ഷ ലഭിക്കും.

Latest