Connect with us

National

പ്രേതഭയം: 9 മാസമായി കോടതിമുറി തുറക്കുന്നില്ല

Published

|

Last Updated

മൈസൂരു: നിരവധി കേസുകളില്‍ വിധി പ്രസ്താവിച്ച മൈസൂരുവിലെ ഫസ്റ്റ് ക്ലാസ് അഡിഷന ല്‍ സെഷന്‍ ജഡ്ജിന്റെ മുറി പ്രേതബാധ ആരോപിച്ച് മാസങ്ങളായി അടഞ്ഞുകിടക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ കോടതിയിലെ ജഡ്ജി റോഡപകടത്തില്‍ മരിച്ചിരുന്നു. ഇതിനു ശേഷമാണ് കോടതി മുറിക്ക് പ്രേതബാധയുണ്ടെന്ന പ്രചാരണം തുടങ്ങിയത്. പ്രത്യേക പൂജാകര്‍മങ്ങള്‍ നടത്തി മാത്രമേ മുറി തുറക്കാവൂ എന്ന് ജ്യോതിഷി വിധിക്കുകയും ചെയ്തു. ഇതോടെ കോടതി മുറി പൂട്ടിയിട്ടു. പ്രചരണങ്ങള്‍ തെറ്റാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകര്‍ ബാര്‍ അസോസിയേഷനെ സമീപിച്ചിട്ടുണ്ട്.

Latest