Connect with us

National

അരുണാചലില്‍ ആദ്യ എക്‌സ്പ്രസ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

Published

|

Last Updated

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിന്റെ 29ാം ജന്മദിനമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ആദ്യ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫഌഗ് ഓഫ് ചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ ആണ് അരുണാചല്‍ പ്രദേശില്‍ ആദ്യമായി ട്രെയിന്‍ ഗതാഗതം ആരംഭിച്ചത്. ഒരു പാസഞ്ചര്‍ ട്രെയിനാണ് സംസ്ഥാനത്ത് നിലവിലുള്ളത്. നഹര്‍ലഗൂണില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എക്‌സ്പ്രസ് ട്രെയിനിനാണ് പ്രധാനമന്ത്രി ഇന്നലെ പച്ചക്കൊടികാട്ടിയത്. സംസ്ഥാനത്തിന്റെ ജന്മദിനത്തില്‍ അരുണാചല്‍പ്രദേശിന് ലഭിച്ച് അമൂല്യ സമ്മാനമാണിതെന്ന് ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഈ ദിനത്തില്‍ ഇവിടെ വരാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നു. ഗവര്‍ണര്‍ തന്നെ ക്ഷണിച്ചു. സംസ്ഥാനം തനിക്ക് നല്‍കിയ സ്‌നേഹത്തെയോര്‍ത്ത് താന്‍ വന്നു.- മോദി കൂട്ടിച്ചേര്‍ത്തു. നഹര്‍ലഗൂണ്‍, ന്യൂഡല്‍ഹി, ഗുവാട്ടി എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ട്രെയിന്‍ സര്‍വീസ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ട്. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിക്കുംതോറും ഈ പ്രദേശങ്ങളിലെ വിനോദസഞ്ചാര സാധ്യതകളും വര്‍ധിക്കും. മറ്റു നാടുകളില്‍ നിന്നുള്ളര്‍ക്ക് അരുണാചലിന്റെ സൗന്ദര്യം കാണാന്‍ അവസരമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ റെയില്‍ വികസനത്തിന് 28,000 കോടി രൂപയുടെ പുതിയ പദ്ധതികളുടെ അദ്ദേഹം പ്രഖ്യാപിച്ചു.

Latest