Connect with us

National

അന്വേഷണവുമായി സഹകരിക്കാന്‍ പച്ചൗരിക്ക് കോടതി നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: പീഡനക്കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ ശാസ്ത്രജ്ഞന്‍ ആര്‍ കെ പച്ചൗരിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. വനിതാ സഹപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് പച്ചൗരിക്കെതിരെ ഡല്‍ഹി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് അന്വഷണവുമായി സഹകരിക്കാന്‍ കോടതി നിര്‍ദേശിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഈ മാസം 23 വരെ പച്ചൗരിയെ അറസ്റ്റ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ജനറലാണ് 75 കാരനായ ഡോ. ആര്‍ കെ പച്ചൗരി. 2007ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ് രാജേന്ദ്ര കെ പച്ചൗരി എന്ന ഡോ. ആര്‍ കെ പച്ചൗരി. ഇദ്ദേഹത്തിനെതിരെ 29 കാരിയായ സഹപ്രവര്‍ത്തകയാണ് ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയെന്നും അശ്ലീല സന്ദേശങ്ങള്‍ അടങ്ങിയ ഇ മെയിലുകള്‍ അയച്ചെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു.
എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മാനേജ്‌മെന്റിനോട് ഫെബ്രുവരി ഒമ്പതിന് ഇവര്‍ പച്ചൗരിയെക്കുറിച്ചുള്ള പരാതി അറിയിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. തുടര്‍ന്നാണ് 13ന് പോലീസില്‍ പരാതി നല്‍കിയത്. 18നാണ് പോലീസ് കേസെടുത്തത്.
പീഡനക്കേസ്;

Latest