Connect with us

International

ഭര്‍ത്താവിന്റെ മരണം: സ്വയം ശിക്ഷ ആവശ്യപ്പെട്ട് ഭാര്യ

Published

|

Last Updated

ലോസ്ആഞ്ചലസ്: അശ്രദ്ധ മൂലമുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടതിന് തനിക്കെതിരെ അന്യായം സമര്‍പ്പിക്കാന്‍ യുവതി കോടതിയുടെ അനുമതി തേടി. യു എസിലാണ് വിചിത്ര സംഭവം.
അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്ത അപ്പീല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ബാര്‍ബറ ബാഗ്ലിയാണ് 2011 ഡിസംബറില്‍ തന്റെ അശ്രദ്ധ മൂലം ഭര്‍ത്താവ് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ തനിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അവരായിരുന്നു കാര്‍ ഓടിച്ചിരുന്നത്. നിവേദ മരുപ്രദേശത്തിലൂടെ പോകുമ്പോള്‍ കാര്‍ അപകടത്തില്‍ പെട്ടു. ഭര്‍ത്താവ് തെറിച്ച് വീഴുകയും പരുക്കിനെ തുടര്‍ന്ന് മരിക്കുകയുമായിരുന്നു. വാഹനം നിയന്ത്രിക്കുന്നതില്‍ തനിക്ക് അനാസ്ഥയുണ്ടായെന്നും ഓടിക്കുമ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം യുവതി സമര്‍പ്പിച്ച ഹരജി കോടതി തള്ളിയതിനെ തുടര്‍ന്നാണ് അവര്‍ വീണ്ടും കോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest