Connect with us

International

യമനില്‍ ഇടക്കാല കൗണ്‍സിലിന് ധാരണ

Published

|

Last Updated

സന്‍ആ: ഹൂത്തി വിമതരില്‍ നിന്ന് രാജ്യത്തിന്റെ പ്രധാന ഭാഗങ്ങള്‍ തിരിച്ചു പിടിക്കുന്നതിനുള്ള രാഷ്ട്രീയ സമവായത്തിന്റെ ഭാഗമായി യമനിലെ കക്ഷികള്‍ ധാരണയിലെത്തിയതായി യു എന്‍. ജനകീയ ഇടക്കാല കൗണ്‍സില്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ വിവിധ ഗ്രൂപ്പുകള്‍ ധാരണയിലെത്തിയതായി യു എന്‍ മാധ്യസ്ഥ്യന്‍ ജമാല്‍ ബെനോമര്‍ അറിയിച്ചു. വിവിധ ഔദ്യോഗിക സ്ഥാപനങ്ങള്‍ ഹൂത്തികളുടെ നിയന്ത്രണത്തിനായതിനാല്‍ ഈ ധാരണ എത്രമാത്രം ഗുണകരമാകുമെന്ന കാര്യത്തില്‍ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഇത് സമഗ്രമായ ധാരണയാണെന്ന് പറയാനാകില്ല. എന്നാല്‍ അത്തരമൊരു ധാരണയിലേക്കുള്ള കൃത്യമായ ചുവടുവെപ്പാണെന്ന് ജമാല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ലിമെന്റിന്റെ അധോസഭയില്‍ നിര്‍ണായക ഭീരിപക്ഷമുള്ള മുന്‍ ഭരണകക്ഷിക്ക് തന്നെയായിരുക്കും ഇടക്കാല കൗണ്‍സിലിലും മുന്‍ തൂക്കം. ഇവര്‍ക്ക് ഹൂത്തിതളോട് മൃദു സമീപനമാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ പുതിയ ഫേര്‍മുല അനുസരിച്ച് നിലവിലുള്ള ഉപരിസഭക്ക് പകരമായി രാജ്യത്തിന്റെ ദക്ഷിണ ഭാഗത്ത് നിന്നുള്ളവരെയും സ്ത്രീകളെയും യുവാക്കളെയും ഉള്‍പ്പെടുത്തി പുതിയ കൗണ്‍സില്‍ വരും. ഈ രണ്ട് സമിതികളും ചേര്‍ന്നാകും യമനെ മുന്നോട്ട് നയിക്കാനുള്ള നിയമനിര്‍മാണവും ചട്ടങ്ങളും രൂപവത്കരിക്കുക. രാജ്യത്തിന് ഇപ്പോള്‍ പ്രസിഡന്റ് ഇല്ലാത്ത സ്ഥിതിയാണ് ഉള്ളത്. പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനും മന്ത്രാലയങ്ങള്‍ രൂപപ്പെടുത്തുന്നതിനും അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അന്തിമ രൂപമാകും. യമന്‍ ജനത ഒരു ആഭ്യന്തര യുദ്ധം ആഗ്രഹിക്കുന്നില്ലെന്നാണ് ഈ സമവായം സൂചിപ്പിക്കുന്നതെന്ന് യമന്‍ പോസ്റ്റ് എഡിറ്റര്‍ ഹക്കീം അല്‍ മസ്മാരി പറഞ്ഞു. ഇത് ശരിയായ ദിശയിലേക്കുള്ള ചുവട് വെപ്പാണ്. വിരുദ്ധ ഗ്രൂപ്പുകള്‍ സംസാരിക്കുന്നു എന്നത് തന്നെ ശുഭകരമാണല്ലോ- അദ്ദേഹം പറഞ്ഞു.

Latest