ബുഖാരി ദഅ്‌വാ കോളേജ് ജേതാക്കള്‍

Posted on: February 21, 2015 1:20 am | Last updated: February 20, 2015 at 11:21 pm

അരീക്കോട്: അരീക്കോട് മജ്മഅ് വിദ്യാര്‍ഥി സംഘടന മജ്മഅ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എം.എസ്.എ)ക്കു കീഴില്‍ പുറത്തിറങ്ങുന്ന സര്‍ഗ ശബ്ദം ദൈ്വമാസികയുടെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആള്‍കേരള സ്‌പോട്ട് മാഗസിന്‍ മത്സരത്തില്‍ കൊണ്ടോട്ടി ബുഖാരി ദഅ്‌വാ കേളേജ് ഒന്നാം സ്ഥാനത്തിനര്‍ഹരായി. മദീനത്തുന്നൂര്‍ ദഅ്‌വാ കോളേജ് പൂനൂര്‍, സിറാജുല്‍ ഹുദാ ദഅ്‌വാ കോളജ് കുറ്റിയാടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി. കേരളത്തിലെ 26 ദഅ്‌വാ, ശരീഅത്ത് കേളജുകള്‍ പങ്കെടുത്ത പരിപാടി രാവിലെ ഒമ്പത് മണിക്ക് വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.