സി ജി എസ് ബാരകൂട കൊച്ചിയില്‍

Posted on: February 21, 2015 12:15 am | Last updated: February 20, 2015 at 11:16 pm

കൊച്ചി: മൗറീഷ്യസ് തീരസംരക്ഷണ സേനക്കുവേണ്ടി ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച് കൈമാറിയ വിവിധോദേശ്യ കപ്പലായ സി ജി എസ് ബാരകൂട പരിശീലനത്തിനായി കൊച്ചിയിലെത്തി. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ആണ് കപ്പല്‍ നിര്‍മിച്ചത്. മൗറീഷ്യസ് തീര സംരക്ഷണ സേന ഉപയോഗിക്കുന്ന ഏറ്റവും വലിയ കപ്പലാണിത്.