എം എ ഉസ്താദ് അനുസ്മരണം അലങ്കോലമാക്കാന്‍ വിഘടിത നേതാവിന്റെ വിഫല ശ്രമം

Posted on: February 20, 2015 9:51 pm | Last updated: February 20, 2015 at 10:00 pm

ma-usthadതൃശൂര്‍: സമസ്ത പ്രസിഡന്റായിരുന്ന എം എ ഉസ്താദ് അനുസ്മരണ പരിപാടി അലങ്കോലമാക്കാന്‍ എസ് കെ എസ് എസ് എഫ് നേതാവിന്റെ വിഫല ശ്രമം. ഇന്ന് തൃശൂര്‍ ടൗണിലെ കൊക്കാലെ സുന്നി ജുമുഅത്ത് പള്ളിയിലാണ് എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചത്. ജുമുഅക്ക് ശേഷം എം എ ഉസ്താദ് അനുസ്മരണവും പ്രാര്‍ഥനയും, മയ്യിത്ത് നിസ്കാരവും നടത്താന്‍ ജുമുഅത്ത് പള്ളി ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് നിസ്‌കാര ശേഷം എസ് എം എ സംസ്ഥാന സെക്രട്ടറി സയ്യിദ് പി എം എസ് തങ്ങള്‍ ബ്രാലം എം എ ഉസ്താദ് അനുസ്്മരണ പ്രഭാഷണം നടത്തുന്നതിനായി എത്തിയതോടെ പള്ളിയിലുണ്ടായിരുന്ന വിഘടിത നേതാവിന് സമനില തെറ്റുകയായിരുന്നു. സമസ്തയുടെ പ്രസിഡന്റ് എം എ ഉസ്താദല്ലെന്ന് ആക്രോശിച്ച് കൂടത്തായി പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഇതോടെ പള്ളിയിലുണ്ടായിരുന്നവര്‍ നാസര്‍ ഫൈസിയെ പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം സ്ഥലം വിടുകയും ചെയ്തു. വിഘടിത നേതാവിന്റെ പ്രവൃത്തിയില്‍ മഹല്ല് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.