Connect with us

Kasargod

ലാറ്ററെറ്റ് ഖനനം: തല്‍സ്ഥിതി തുടരും

Published

|

Last Updated

കാസര്‍കോട്: കേരള ക്ലേസ് ആന്റ് സിറാമിക്‌സ് പ്രൊഡക്ട്‌സ് കമ്പനി കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ തലയടുക്കത്ത് നടത്തിവരുന്ന ലാറ്ററൈറ്റ് ഖനനം സംബന്ധിച്ച പരിസ്ഥിതി ആഘാത പ്രാഥമിക പഠന റിപ്പോര്‍ട്ട് ഈമാസം 26നകം സമര്‍പ്പിക്കും. അതുവരെയും നിലവിലുള്ള സ്ഥിതി തുടരാനും ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന ബന്ധപ്പെട്ടവരുടെയും സമരസമിതി പ്രതിനിധികളുടേയും യോഗത്തില്‍ തീരുമാനിച്ചു.
ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. 26ന് പഠന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെ ലാറ്ററൈറ്റ് കയറ്റികൊണ്ടുപോകില്ല ഇവിടത്തെ ജോലി തുടരുകയും ചെയ്യും.
പരിസ്ഥിതി ആഘാതം, ഖനനംമൂലം ജലലഭ്യത കുറഞ്ഞിട്ടുണ്ടോ എന്നറിയല്‍, പരിസരങ്ങളിലെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് മൈനിംഗ് ആന്റ് ജിയോളജി, ഭൂഗര്‍ഭജലവിഭവ വകുപ്പ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്(കെ എഫ് ആര്‍ ഐ) എന്നിവിടങ്ങളിലെ രണ്ടു വീതം വിദഗ്ധര്‍ പാഥമിക പഠനം നടത്തും.
സര്‍വകക്ഷി സമരസമിതിയിലെ രണ്ടുപേര്‍, രണ്ടു തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവരും ഇവരെ സഹായിക്കും. കെ സി സി പി എല്‍ ചെയര്‍മാന്‍ കൃഷ്ണന്‍ കുട്ടമല, മാനേജിംഗ് ഡയറക്ടര്‍ അശോക് കുമാര്‍, കര്‍മസമിതി പ്രതിനിധികളായ ഒ എം ബാലകൃഷ്ണന്‍, കെ ഭാസ്‌ക്കരന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, തൊഴിലാളി പ്രതിനിധികളായ അഡ്വ. ജോസ് സെബാസ്റ്റ്യന്‍, പി രാമചന്ദ്രന്‍, ഐ വി ശിവരാമന്‍, ഹിന്ദുസ്ഥാന്‍ ക്ലേ വര്‍ക്ക് പ്രസിഡന്റ്, എ മാധവന്‍, കെ സി സി പി എല്‍ ജനറല്‍ മാനേജര്‍ എ ബാലകൃഷ്ണന്‍, കെ പി തമ്പി കമ്മാടം, വി കെ രാജീവന്‍, ടി രമേശന്‍, പി കൃഷ്ണന്‍, സി വി ഗോപാലന്‍, വിനോദ്കുമാര്‍ സംബന്ധിച്ചു.

Latest