Connect with us

Gulf

മേഖലയിലെ 75 ശതമാനം പവിഴപ്പുറ്റുകളും നശിച്ചതായി അന്താരാഷ്ട്ര സമ്മേളനം

Published

|

Last Updated

അബൂദാബി: മേഖലയിലെ 75 ശതമാനം പവിഴപ്പുറ്റുകളും നശിച്ചതായി അബുദാബിയിലെ ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നടന്ന പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനം. ആഗോള താപനമാണ് പവിഴപ്പുറ്റുകളുടെ നാശത്തിന് പ്രധാന കാരണം. സമുദ്രസമ്പത്തിന്റെ അളവില്ലാത്ത ദുര്‍വിനിയോഗവും പ്രശ്‌നകാരണമാണ്. ശാസ്ത്രവും മനുഷ്യരും ഒരുമിച്ച് കൈകോര്‍ത്താല്‍ മാത്രമേ ഇവയെ സംരക്ഷിക്കാന്‍ കഴിയൂ. തീരപ്രദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളും കടലില്‍ മലിനജലം ഒഴുക്കുന്നതും അമിത മത്സ്യബന്ധനവും പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം മൂലമുള്ള ആഗോള താപനത്തിലെ വര്‍ധനവ് നിമിത്തം നാശം പൂര്‍ണമാകും.
പവിഴപ്പുറ്റുകള്‍ ഉള്ള മേഖല മണ്ണിട്ട് നികത്തുന്നത് നിരോധിക്കല്‍, മത്സ്യബന്ധനത്തിന് നിയന്ത്രണം തുടങ്ങിയവ സംരക്ഷണ കാര്യത്തില്‍ അടിയന്തിരമായി ചെയ്യേണ്ട നടപടികളാണ്.
പവിഴപുറ്റുകളുടെ നാശത്തോടെ അവയെ ആശ്രയിച്ച് ജീവിച്ചിരുന്ന നിരവധി ജീവികള്‍ വംശനാശത്തിന്റെ വക്കിലാണെന്ന് സമ്മേളനം ചൂണ്ടികാട്ടി. വികസന പ്രവര്‍ത്തനങ്ങള്‍ മൂലം 17 ഇനങ്ങളും കാലാവസ്ഥാ മാറ്റം മൂലം ആറ് ഇനങ്ങളും അനിയന്ത്രിതമായ മത്സ്യബന്ധനം മൂലം നാലുഇനങ്ങളും വംശനാശ ഭീഷണിയുടെ നിഴലിലാണെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

 

Latest