പാറ്റൂര്‍ കേസ്; പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി

Posted on: February 20, 2015 7:17 pm | Last updated: February 20, 2015 at 7:17 pm

kerala high court picturesകൊച്ചി: പാറ്റൂര്‍ കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പൊതു പ്രവര്‍ത്തകനായ ജോയി കൈതാരം നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി തള്ളിയത്.

കേസില്‍ പൊതുതാല്‍പര്യം ഇല്ലെന്നു നിരീക്ഷിച്ച കോടതി ഇതേ ആവശ്യമുന്നയിച്ച് ഹര്‍ജിക്കാരന്‍ ലോകായുക്തയ്ക്ക് നല്‍കിയ ഹര്‍ജി പരിഗണനയിലാണെന്നും അതിനാല്‍ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു.