Connect with us

Gulf

കനത്ത കാറ്റുവീശാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

Published

|

Last Updated

അബുദാബി: 22 വരെ കനത്ത കാറ്റ് വീശാന്‍ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇന്ന് വൈകുന്നേരം കടലില്‍ ഇറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ആസ്തമയും ശ്വസനസംബന്ധിയായ അസുഖങ്ങളും ഉള്ളവര്‍ പൊടിക്കാറ്റിനെ പ്രത്യേകം കരുതിയിരിക്കണം. റോഡിലിറങ്ങുന്നവര്‍ മൂക്ക് മറക്കുന്ന മാസ്‌കുകള്‍ കരുതണം. വാഹനങ്ങളോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇന്നും നാളെയും മൂടിക്കെട്ടിയ കാലവസ്ഥയായിരിക്കും. അന്തരീക്ഷ ഊഷ്മാവിലും വര്‍ധനവുണ്ടാവും. അറേബ്യന്‍ ഒമാന്‍ കടലിടുക്കില്‍ നിന്ന് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Latest