ബീഹാറില്‍ നിതീഷ്‌കുമാര്‍ മറ്റന്നാള്‍ ചുമതലയേല്‍ക്കും

Posted on: February 20, 2015 6:24 pm | Last updated: February 20, 2015 at 11:43 pm
SHARE

nitheesh kumarപാറ്റ്‌ന: ബീഹാറിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി. ജെ ഡി യു നേതാവ് നിതീഷ്‌കുമാര്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജിതിന്‍ റാം മാഞ്ചി രാജിവെച്ചതിന് പിന്നാലെയാണ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. മാര്‍ച്ച് 16ന് സഭയില്‍ വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണര്‍ കെ എന്‍ ത്രിപാഠി അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.