Connect with us

National

മോഡിയുടെ വിവാദ കോട്ട് 4.31 കോടി രൂപക്ക് ലേലംചെയ്തു

Published

|

Last Updated

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവാദ കോട്ട് വന്‍തുകയ്ക്ക് ലേലം ചെയ്തു. 4.31 കോടി രൂപയ്ക്ക് ലാല്‍ജി എന്ന വ്യവസായിയാണ് മോഡിയുടെ പേര് സ്വര്‍ണനൂലില്‍ ആലേഖനം ചെയ്ത കോട്ട് സ്വന്തമാക്കിയത്. മൂന്ന് ദിവസമായി ഗുജറാത്തിലെ സൂറത്തില്‍ നടന്ന ലേലത്തിനൊടുവിലായിരുന്നു വില്‍പന.  1.11 കോടി രൂപയില്‍ ബുധനാഴ്ചയാണ് ലേലം ആരംഭിച്ചത്.

കോട്ട് ലേലം ചെയ്തതിലൂടെ ലഭിച്ച തുക ഗംഗാശുചീകരണത്തിനും ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കും ചെലവഴിക്കും. കോട്ടിനോടൊപ്പം പ്രധാനമന്ത്രിയെന്ന നിലയില്‍ മോഡിക്ക് ലഭിച്ച മറ്റു ഉപഹാരങ്ങളും ലേലത്തിന് വെച്ചിരുന്നു.

പത്ത് ലക്ഷം രൂപ വിലപിടിപ്പുള്ള മോഡിയുടെ പേര് തുന്നിയ കോട്ട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. യു എസ് പ്രസിഡന്റ് ബരാക് ഒബാമ പങ്കെടുത്ത റിപ്പബ്ലിക് ദിന ചടങ്ങിലാണ് മോഡി ഈ കോട്ട് ധരിച്ച് പങ്കെടുത്തത്.

Latest