Connect with us

Kerala

വിഴിഞ്ഞം പദ്ധതിക്ക് ആരും ടെന്‍ഡര്‍ നല്‍കിയില്ല

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്‌നര്‍ തുറമുഖ പദ്ധതിക്ക് തിരിച്ചടി. തുറമുഖ നിര്‍മ്മാണത്തിന് ആരും ടെന്‍ഡര്‍ നല്‍കിയില്ല. നിര്‍മ്മാണത്തിലും നടത്തിപ്പിലും താല്‍പര്യം പ്രകടിപ്പിച്ച് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയത് ഇന്ന് 11 മണിക്ക് അവസാനിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ അഞ്ച് കമ്പനികള്‍ യോഗ്യത നേടിയിരുന്നു. എന്നാല്‍ അദാനി സ്‌പോര്‍ട്‌സ്, എസ്ആര്‍ പോര്‍ട്‌സ്, സ്രേ ഇന്‍ഫ്രാസ്ട്രക്ചര്‍-ഒച്ച്എല്‍ കണ്‍സോര്‍ഷ്യം എന്നീ മൂന്ന് കമ്പനികളാണ് ടെന്‍ഡര്‍ രേഖകള്‍ നല്‍കിയത്. എന്നാല്‍ ഈ കമ്പനികള്‍ ടെന്‍ഡര്‍ നല്‍കിയില്ല. ഇതോടെ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു.
കമ്പനികളുടെ പിന്‍മാറ്റത്തിന് പന്നില്‍ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി കെ ബാബു പറഞ്ഞു.

Latest