Connect with us

Kerala

കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ്: പ്രകാശ് കാരാട്ട്

Published

|

Last Updated

ആലപ്പുഴ: ബിജെപിയെ മാത്രമല്ല കേന്ദ്രസര്‍ക്കാരിനേയും ആര്‍എസ്എസ് നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട്. ഹിന്ദുത്വ ശ്കതികള്‍ രാജ്യത്ത് വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും കാരാട്ട് പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപരിവര്‍ത്തനം അടക്കമുള്ള നടപടികളിലൂടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കള്ളപ്പണം രാജ്യത്ത് തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു ബിജെപിയുടെ പ്രധാന വാഗ്ദാനം. അധികാരത്തിലെത്തിയിട്ട് ഇന്നുവരെ അതിന് സാധിച്ചിട്ടില്ല ശക്തമായ നിയമങ്ങളാണ് ഇതിന് ആവശ്യം. കോര്‍പ്പറേറ്റുകളും കുത്തകകളും പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന് കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഓര്‍ഡിനന്‍സുകള്‍ ഇറക്കി പാര്‍ലമെന്റിനെ മറികടന്ന് ഭരണം നടത്താനാണ് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
നിരവധി എഴുത്തുകാര്‍, മാധ്യമ പ്രതിനിധികള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ഇടത് സ്വതന്ത്രരായ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ജി സുധാകരന്‍ സ്വാഗതവും പിണറായി വിജയന്‍ നന്ദിയും പറഞ്ഞു.

Latest