Connect with us

Kerala

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ഹരജി സുപ്രീംകോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് വീണ്ടും സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. 142 അടിയാക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍ നിബന്ധനകളില്‍ വ്യക്തത വരുത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ തന്നെ കാര്യങ്ങളെല്ലാം വ്യക്തമാണെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
14 ഷട്ടറുകളില്‍ ഏതെങ്കിലും ഒന്ന് പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ജലനിരപ്പ് ഉര്‍ത്തരുതെന്നും തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടു നിറഞ്ഞാലേ മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്താവൂ എന്നും കേരളം ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ജലനിരപ്പ് 142 അടിയില്‍ കൂടുതല്‍ ഉയര്‍ന്നാല്‍ ഘട്ടം ഘട്ടമായി ജലനിരപ്പ് കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹരജി തള്ളിയതോടെ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് അംഗീകാരമാല്ലാതായി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ എഅനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച ഹരജിയില്‍ അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി കേരളത്തിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.

Latest