Connect with us

Palakkad

കായിക സര്‍വകലാശാലയും, സായ് സെന്ററും ആരംഭിക്കണം: പി കെ ബിജു എം പി

Published

|

Last Updated

വടക്കഞ്ചേരി: ജില്ല കേന്ദ്രീകരിച്ച് കായിക സര്‍വ്വകലാശാലയും, സായ് സെന്ററും ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പി കെ ബിജു എം പി ആവശ്യപ്പെട്ടു.
പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എം പിമാരുടെ യോഗത്തിലാണ് ഈ ആവശ്യമുന്നയിച്ച് എം പി നിവേദനം നല്‍കിയത്. ഗ്രാമീണ-മലയോര മേഖലകളിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഐ ഐ ടി, ഐഎസ് ആര്‍ ഒ എന്നിവയുമായി സഹകരിച്ച് മണ്ഡലത്തില്‍ സബ്‌സിഡയറി ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ആരംഭിക്കുക, ആലത്തൂര്‍ താലൂക്ക് കേന്ദ്രീകരിച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലന കേന്ദ്രം ആരംഭിക്കുക, കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഐ ഐ ടി പാലക്കാട് ആരംഭിക്കുക, നെന്മാറയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും വിദ്യാഭ്യാസ മേഖലയിലെ വികസന നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തി എം പി നല്‍കിയിട്ടുണ്ട്. അട്ടപ്പാടി പാക്കേജും, പ്ലാച്ചിമട ട്രൈബ്യൂണല്‍ ബിലും നടപ്പിലാക്കണമെന്ന് യോഗത്തില്‍ എം പി ആവശ്യപ്പെടുകയും നിവേദനം നല്‍കുകയും ചെയ്തു. കഞ്ചിക്കോട്ടെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ സ്വതന്ത്യ യൂണിറ്റുകളാക്കുന്നതിനും, സാധ്യതയുണ്ടെങ്കില്‍ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുമായി ലയിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും എം പി യോഗത്തില്‍ ആവശ്യപ്പെട്ടു.
മൂലത്തറ റെഗുലേറ്റര്‍ പുനര്‍നിര്‍മ്മിക്കുക, മൂലത്തറ വലതുകര കനാല്‍ കോരയാര്‍ മുതല്‍ വേലന്താവളം വരെ നീട്ടുക, സംസ്ഥാനത്തെ പറമ്പിക്കുളം, പെരുവാരിപ്പളളം, തൂണക്കടവ് എന്നീ ഡാമുകളുടെ ഉടമസ്ഥാവകാശം തിരിച്ചു ലഭ്യമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കാര്‍ഷിക മേഖലയിലെ വികസനത്തിനും എം പി പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Latest