Connect with us

Palakkad

കടപ്പാറയില്‍ പുലി നാല് ആടുകളെ കൊന്നു

Published

|

Last Updated

വടക്കഞ്ചേരി: കടപ്പാറയില്‍ പുലി ആടുകളെ കൊന്നു, കടപ്പാറ പള്ളിക്ക് സമീപം വെട്ടിക്കാട്ടില്‍ രമണിശ്രീധരന്റെ രണ്ട് വലിയ ആടുകളേയും രണ്ട് ആട്ടിന്‍കുട്ടികളേയുമാണ് ബുധനാഴ്ച രാത്രി പുലി കൊന്നത്.
ആടിന്‍ കൂട്ടിലെത്തി കെട്ടിയിരുന്ന ആടുകളെയാണ് കൊന്നത്. രണ്ട് കുട്ടികളെ കാണാതായി. ഇവയെ പുലി പിടിച്ച് കൊണ്ടു പോയതായി വീട്ടുകാര്‍ പറഞ്ഞു. വണ്ടാഴി വെറ്റിനറി സര്‍ജന്‍ ഡോ എസ് ശ്രീജിഷ പോസ്റ്റ് മോര്‍ട്ടം നടത്തി. കടപ്പാറ മേഖലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നാല് വളര്‍ത്ത് നായ്ക്കളേയും രണ്ട് ആടുകളെയും പുലി കൊന്നിരുന്നു.
കടപ്പാറ മേരിമാതാ എസ്റ്റേറ്റിലെ റോബിയുടെ നായയെ പിടിച്ച് കൊണ്ട് പോയി. പരിയംകുളം ജോണിയുടെ ആടുകളെ കൊന്നു.
തോള്‍കൊമ്പില്‍ ജോര്‍ജ്ജിന്റെ വളര്‍ത്ത് നായേയും പുലി പിടിച്ചു. പുലര്‍ച്ചെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ ഒരാഴ്ചമുമ്പ് പുലിയേയും കുട്ടികളേയും കണ്ടിരുന്നു. വനംവകുപ്പ് അധികൃതര്‍ സം”വസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
കടപ്പാറ, മൂര്‍ത്തിക്കുന്ന്, പോത്തന്‍തോട്, തളികക്കല്ല്, കുഞ്ചിയാര്‍ പതി മേഖലകളില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. മേഖലയില്‍ വനംവകുപ്പ് നീരിക്ഷണം ശക്തമാക്കി.
ശല്യം രൂക്ഷമായാല്‍ കൂട് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Latest