Connect with us

Palakkad

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പഞ്ചായത്ത് ഫണ്ട് 10 ശതമാനം വരെ വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

Published

|

Last Updated

പാലക്കാട്: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പഞ്ചായത്ത് ഫണ്ട് 10 ശതമാനം വരെ ഉയര്‍ത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതു സംബന്ധിച്ച് ആസൂത്രണ ബോര്‍ഡുമായി വിശദമായ ചര്‍ച്ച നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്ത് രാജ് സംവിധാനം ലക്ഷ്യമിടുന്ന ജനസേവനം നേടിയെടുക്കാന്‍ ഗ്രാമസഭകളും അയല്‍സഭകളും സജീവമാകണം.
പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഭാഗീയ ചിന്തകള്‍ മറി കടന്നുളള ഗ്രാമസഭകളുടെ വലിയ കൂട്ടായ്മ ആവശ്യമാണ്. ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുളള പഞ്ചായത്ത് പ്രതിനിധികള്‍. ജനാധിപത്യ വ്യവസ്ഥയില്‍ ജനവിശ്വാസമാര്‍ജ്ജിക്കുന്നതില്‍ പ്രധാന കണ്ണിയാണ്. ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനെന്നോണം 864 അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്കും 990 ക്ലാര്‍ക്കുമാര്‍ക്കുമുള്‍പ്പെടെ 1800 ഓളം പേരെ സര്‍ക്കാര്‍ പുതുതായി നിയമിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കാവശ്യമായ മെച്ചപ്പെട്ട സേവനം ദ്രുതഗതിയില്‍ ലഭ്യമാക്കുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് അവരുടെ വിശ്വാസ്യത ആര്‍ജ്ജിക്കാനും അദ്ദേഹം പഞ്ചായത്ത് പ്രതിനിധികളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ജനന,മരണ, വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ അടങ്ങിയ സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ പ്രസിദ്ധീകരണം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമൂഹ്യക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്താന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണം. ഇത്തരം പദ്ധതികള്‍ സംബന്ധിച്ച വിവരണം ഉള്‍ക്കൊളളിച്ചുകൊണ്ട് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയിരിക്കുന്ന പ്രസിദ്ധീകരണം എല്ലാ പഞ്ചായത്തുകളിലും ഉടന്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയില്‍ പഞ്ചായത്ത്-സാമൂഹ്യനീതി വകുപ്പ് മന്ത്രി എം കെ മുനീര്‍ അധ്യക്ഷനായി. പി കെ ബിജു എം പി, എം എല്‍ എമാരായ ഷാഫി പറമ്പില്‍, കെ അച്ചുതന്‍, എന്‍ ഷംസുദ്ദീന്‍, കെ വി വിജയദാസ്, പി സി വിഷ്ണുനാഥ്, വി ടി ബല്‍റാം, പ്ലാനിങ് ബോര്‍ഡ് അംഗം സി പി ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, ചേമ്പര്‍ ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ് സെക്രട്ടറി സുഹറ മെമ്പാട്, പാലക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ പി വി രാജേഷ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി ടി മാത്യു, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എം മണികണ്ഠന്‍, പഞ്ചായത്ത് ഡയറക്ടര്‍ എ സെയിദ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
വടക്കഞ്ചേരി: കിഴക്കഞ്ചേരി മമ്പാട് സി എ യു പി സ്‌കൂളിന്റെ 63ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും എം ചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ ബാലന്‍ അധ്യക്ഷതവഹിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ശാന്തകുമാരി, ബി പി ഒ ഓമനക്കുട്ടന്‍, ചെല്ലമണി, സുശീല രാജ്, മോഹനന്‍, സി സുദേവന്‍, കെ കെ ദേവന്‍ പ്രസംഗിച്ചു. സ്‌കൂള്‍മാനേജര്‍ എം സി ലക്ഷ്മി സമ്മാനദാനം നിര്‍വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപിക ഗ്രേസിക്ക് യാത്രയയപ്പ് നല്‍കി. ഹെഡ്മിസ്ട്രസ് കെ പി അന്നം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലിസി സ്വാഗതവും ഇസ്മാഈല്‍ നന്ദിയും പറഞ്ഞു

Latest